Latest NewsSports

രണ്ട് താരങ്ങളോട് രഞ്ജി മത്സരങ്ങളില്‍ നിന്നും വിട്ടു നില്‍ക്കാൻ ആവശ്യപ്പെട്ടു ബിസിസിഐ

ഓസ്ട്രേലിയന്‍ പര്യടനം ആരംഭിക്കുന്നതിനു മുന്നോടിയായി രണ്ട് ഇന്ത്യന്‍ താരങ്ങളോട് രഞ്ജി മത്സരങ്ങളില്‍ നിന്നും വിട്ടു നില്‍ക്കാൻ ആവശ്യപ്പെട്ടു ബിസിസിഐ. ഇന്ത്യന്‍ ബൗളര്‍മാരായ ഇഷാന്ത് ശര്‍മ്മയ്ക്കും, രവിചന്ദ്രന്‍ അശ്വിനുമാണ് ബിസിസിഐ നിർദേശം നൽകിയത്. പരമ്പരയ്ക്ക് മുമ്പ് ആവശ്യമായ വിശ്രമം ലഭിക്കുന്നതിനാണു ഇത്തരമൊരു ആവശ്യം എന്നാണ് റിപ്പോർട്ട്. എന്നാൽ ഹൈദരാബാദിനെതിരായ അടുത്ത രഞ്ജി മത്സരത്തില്‍ ഡല്‍ഹി ഇഷാന്തിനെ ടീമിലെടുത്തിട്ടുണ്ട്. അതിനാൽ ഈ നിർദേശ പ്രകാരം ഇഷാന്ത് കളിക്കാതിരുന്നാൽ കനത്ത തിരിച്ചടിയായിരിക്കും ഡൽഹി നേരിടുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button