മനാമ: ബഹ്റൈൻ മലയാളി പ്രവാസികൾക്ക് നോർക്ക തിരിച്ചറിയൽ കാർഡിനുള്ള അപേക്ഷ ഓൺലൈനിലൂടെ സമർപ്പിക്കാം. കാർഡ് ആവശ്യമുള്ളവർ പൂരിപ്പിച്ച അപേക്ഷയോടൊപ്പം ആറുമാസം എങ്കിലും വീസ കാലാവധിയുള്ള പാസ്പോർട്ടിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പിയും ഒരു ഫോട്ടോയും നൽകണം. എല്ലാ ദിവസവും രാത്രി 7.30 മുതൽ 9 വരെയും അവധി ദിവസങ്ങളിൽ വൈകിട്ട് 6 മുതൽ 9 വരെയും സമാജം നോർക്ക ഹെൽപ് ഡസ്ക് ഓഫിസ് തുറന്ന് പ്രവർത്തിക്കും. ഫോൺ: 33750999, 35320667
Post Your Comments