കോഴിക്കോട്: ശബരിമല സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്തിയവരെ അറസ്റ്റു ചെയ്തതില്‍ പ്രതികരണവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള. ശബരിമല സന്നിധാനത്തെ വലിയനടപ്പന്തലില്‍ നിന്ന് നിരോധനാജ്ഞ ലംഘിച്ച് നാമജപം നടത്തിയ പ്രതിഷേധക്കാരെ അറസ്റ്റ് നടത്തിയതിനെതിരെ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ ബി.ജെ.പി ആവിശ്യപ്പെടുന്നുവെന്ന് പി.എസ് ശ്രീധരന്‍ പിള്ള പറഞ്ഞു.
നിരോധനാജ്ഞ നിലനില്‍ക്കുമ്പോള്‍ കൂട്ടായി ഒരു വാഹനത്തില്‍ ഒരു ഗുരുസ്വാമിയുടെ കീഴില്‍ ഒന്നിച്ചു വരുന്നവര്‍ക്ക് പല തട്ടുകളിലായി പോകാന്‍ സാധിക്കുമോ. ഗുരുസ്വാമിമാരുടെ അവകാശമല്ലെ അവരെ ഒരമിച്ച് സന്നിധാനത്ത് എത്തിക്കേണ്ടതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. എന്ത് അടിസ്ഥാനത്തിലാണ് പൊലീസ് അവരെ അറസ്റ്റ് ചെയ്തതെന്ന് ശ്രീധരന്‍പിള്ള ചോദിച്ചു. 144 ലംഘിക്കാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്നും അങ്ങനെ ലംഘിച്ചാല്‍ പെറ്റി കേസാണ് എടുക്കേണ്ടതെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.
തിങ്കാഴ്ച പുലര്‍ച്ചെ ശബരിമല സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്തിയ 70 പേരെ പോലീസ് അറസ്റ്റു ചെയ്തു നീക്കിയിരുന്നു. ജാമ്യമില്ലാ വകുപ്പ് പോലീസ് ദുരുപയോഗം ചെയ്യുന്നു. ശബരിമലയില്‍ നടക്കുന്നത് നിരീശ്വരവാദികളുടെ ആസൂത്രിത നീക്കമാണെന്നും അദ്ദേഹം പറഞ്ഞു. ‘അറസ്റ്റ് അധികാരം ദുരുപയോഗപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് കൊടുക്കേണ്ട കാര്യം ബി.ജെ.പി പരിഗണിക്കും. നിരോധനാജ്ഞ ശബരിമലയില്‍ അനാവശ്യമാണ്.
Post Your Comments