
കോഴിക്കോട്: തലശ്ശേരി ഭാഗത്തേക്ക് പോകുന്ന ബസിനാണ് അക്രമികള്‍ കല്ലെറിഞ്ഞത്. ദേശീയപാതയില്‍ പാലട്ട് നടയില്‍ വെച്ചാണ് അക്രമികള്‍ കല്ലെറിഞ്ഞത്. ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത്. കല്ലേറില്‍ കെഎസ് ആര്‍ടിസി ബസിന്‍റെ ചില്ലുകള്‍ തകര്‍ന്നു.
കല്ലെറിഞ്ഞ ശേഷം അജ്ജാതരായ അക്രമികള്‍ ഒാടി രക്ഷപ്പെട്ടു. അക്രമികളെ ക്കുറിച്ച് വിവരം ഒന്നും തന്നെ ലഭിച്ചിട്ടില്ല എന്നാണ് അറിവ്. വടകര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments