പുല്‍വാമ: ഭീകരാക്രമണത്തിൽ സിആര്‍പിഎഫ് ജവാന് കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ പുല്‍വാമയിലെ കാകപ്പോറ സിആര്‍പിഎഫ് ക്യാമ്ബിന് നേരെയായിരുന്നു ആക്രമണം. രണ്ട് പേര്‍ക്ക് പരിക്കേറ്റതായും റിപോർട്ടുണ്ട്. പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ഭാഗമായി സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് ഇവിടെ സിആര്‍പിഎഫ് സ്ഥാപിച്ച ക്യാമ്പിലേക്ക് ഗ്രനേഡ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ഭീകരര്‍ തുടര്‍ച്ചയായി നിറയൊഴിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് കൂടുതല്‍ സിആര്‍പിഎഫ് സൈനികര്‍ സ്ഥലത്തെത്തുകയും പ്രദേശം വളഞ്ഞ് ഭീകരരുമായി ഏറ്റുമുട്ടലുണ്ടാവുകയും ചെയ്തു. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് റിപ്പോർട്ട്
Post Your Comments