പമ്പ : വലിയ നടപ്പന്തലില്‍ പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്തു നീക്കുന്നു. എല്ലാവരെയും ബലം പ്രയോഗിച്ച് മാറ്റുന്നു. കസ്റ്റഡിയില്‍ എടുത്തവരെ പമ്പയിലേക്ക് മാറ്റാന്‍ തീരുമാനം. നിരോധനാജ്ഞ നിലവിലുള്ളതിനാൽ നടപടിയെന്ന് പോലീസ്.
ശബരിമലയിലെ പോലീസ് നിയന്ത്രണത്തിനെതിരെയായിരുന്നു പ്രതിഷേധം. എല്ലാവർക്കും വിരിവയ്ക്കാൻ അനുവാദം നൽകണമെന്ന ആവശ്യം ഉന്നയിച്ചാണ് 100ഓളം വരുന്ന തീർത്ഥാടകർ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ആരെയും സന്നിധാനത്ത് രാത്രി തങ്ങാൻ അനുവദിക്കില്ലെന്നതുൾപ്പടെ കടുത്ത നിയന്ത്രണങ്ങൾ ആദ്യം പോലീസ് കൊണ്ട് വന്നെങ്കിലും ദേവസ്വംബോർഡും മന്ത്രി കടകംപള്ളി സുരേന്ദ്രനും കടുത്ത എതിർപ്പ് അറിയിച്ചതോടെ നിയന്ത്രണങ്ങളിൽ നേരിയ ഇളവ് വരുത്താൻ പൊലീസ് തീരുമാനിച്ചു. എന്നാൽ രാത്രി നെയ്യഭിഷേകമോ, പടിപൂജയോ ബുക്ക് ചെയ്യാത്തവർക്കോ, വൃദ്ധരും ശാരീരിക അവശതകളുമുള്ളവരുമല്ലാത്തവർക്കോ സന്നിധാനത്ത് തുടരാൻ അനുമതിയില്ല. പൊലീസ് സന്നിധാനത്ത് തുടരാൻ അനുമതി നൽകിയവർക്ക് വിരിവയ്ക്കുന്നതിനുൾപ്പടെ അനുവാദവുമുണ്ട്.
Post Your Comments