KeralaLatest News

ശബരിമലയിൽ തീർത്ഥാടകർക്ക് പകലും നിയന്ത്രണം

പത്തനംതിട്ട : ശബരിമലയിൽ തീർത്ഥാടകർക്ക് പകലും നിയന്ത്രണം ഏർപ്പെടുത്തി. ഉച്ചയ്ക്ക് 12 മണിമുതൽ 2 മണിവരെയാണ് സന്നിധാനത്ത് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. തിരക്ക് കുറയ്ക്കാനാണെന്ന് നിയന്ത്രണം കൊണ്ടുവന്നതെന്ന് പോലീസ് വ്യക്തമാക്കി. ഇതനുസരിച്ച് നിലയ്ക്കലിൽനിന്ന് പുറപ്പെടുന്ന കെഎസ്ആർടിസി ബസുകളുടെ സമയവും ക്രമീകരിച്ചിട്ടുണ്ട്.

അതേസമയം ശബരിമലയിലെ നിയന്ത്രണങ്ങള്‍ക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങിയിരിക്കുകയാണ് ബിജെപി. പോലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിജെപി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. ക്രമസമാധാന പ്രശ്‌നങ്ങളുടെ പേരില്‍ തീര്‍ഥാടകരുടെ അവകാശങ്ങളില്‍ പോലീസ് ഇടപെടുന്നുവെന്ന് കാണിച്ചാണ് ബിജെപി ഹര്‍ജി നല്‍കുക.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ ഇരുമുടിക്കെട്ടുണ്ടായിട്ടും പോകാന്‍ അനുവദിച്ചില്ലെന്നും, ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉന്നയിച്ച് ബിജെപി, സംഘപരിവാര്‍ നേതാക്കളെ സന്നിധാനത്തേക്ക് പോകാന്‍ അനുവദിക്കുന്നില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button