Latest NewsKerala

ശബരിമല കര്‍മ്മ സമിതി ഗവര്‍ണ്ണര്‍ പി. സദാശിവവുമായി കൂടിക്കാഴ്ച നടത്തും

പത്തനംതിട്ട: ശബരിമലയിലെ നിയന്ത്രണങ്ങള്‍ എടുത്തുമാറ്റണമെന്ന ആവശ്യവുമായി ശബരിമല കര്‍മസമിതി ഗവര്‍ണ്ണര്‍ പി. സദാശിവവുമായി കൂടിക്കാഴ്ച നടത്തും. ശബരിമലയിലെ നിയന്ത്രണങ്ങള്‍ എടുത്തു മാറ്റണമെന്നതാണ് ഇവരുടെ പ്രധാന ആവശ്യം. ഇന്ന് രാത്രി കോട്ടയം ഗസ്റ്റ് ഹൗസില്‍ വച്ചാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.

അതേസമയം, മണ്ഡലമകരവിളക്ക് തീര്‍ത്ഥാടന കാലത്ത് ഭീകരര്‍ നുഴഞ്ഞുകയറാന്‍ സാധ്യതയുണ്ടെന്ന കേന്ദ്ര ഇന്റലിജന്‍സ് മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ സുരക്ഷ ശക്തമാക്കാന്‍ ഡിജിപിക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

ഇരുമുടിക്കെട്ടില്ലാതെ ശബരിമലയിലെത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കണം. പമ്ബയ്ക്ക് അപ്പുറത്തേക്ക് ഇരുമുടിക്കെട്ടില്ലാതെ കടത്തിവിടില്ലെന്ന നിലപാടിലാണ് പൊലീസുള്ളത്. ഇതിനു മുന്‍പ് നടതുറന്ന സമയത്ത് സന്നിധാനത്ത് നടന്ന അനിഷ്ട സംഭവങ്ങളില്‍ പങ്കെടുത്തത് ഇരുമുടിക്കെട്ടില്ലാതെ സന്നിധാനത്ത് എത്തിയവരാണെന്നാണ് പൊലീസ് പറയുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button