KeralaLatest News

സാവകാശ ഹര്‍ജി നാളെ

തി​രു​വ​ന​ന്ത​പു​രം•ശ​ബ​രി​മ​ല​യി​ലെ സുപ്രീംകോടതി വിധി ന​ട​പ്പാ​ക്കു​ന്ന​തി​ന് സാ​വ​കാ​ശം തേ​ടി ദേ​വ​സ്വം ബോ​ര്‍​ഡ് തി​ങ്ക​ളാ​ഴ്ച സു​പ്രീം​കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കി​യേ​ക്കും.

ക​ഴി​ഞ്ഞ ദി​വ​സം പമ്പയില്‍ നടന്ന ദേവസ്വം ബോ​ര്‍​ഡ് യോ​ഗ​ത്തി​ലാ​ണ് സാ​വ​കാ​ശ ഹ​ര്‍​ജി ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ഹ​ര്‍​ജി ഫ​യ​ല്‍ ചെ​യ്യു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് മു​ഖ്യ​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച നടത്തുകയും ചെയ്തിരുന്നു.

ഹര്‍ജി നല്‍കുന്നതിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞതായി ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് അറിയിച്ചു.

പ്ര​ള​യ​ത്തെ തു​ട​ര്‍​ന്ന് പമ്പയി​ലു​ണ്ടാ​യ നാ​ശം, കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍​ക്കാ​യി ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ല്‍ അ​ടി​സ്ഥാ​ന സൗ​ക​ര്യ​മൊ​രു​ക്കാ​നു​ള്ള പ്ര​യാ​സ​ങ്ങ​ള്‍, യു​വ​തി​ക​ള്‍ വ​ന്നാ​ല്‍ പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കു​ന്ന​തി​നു​ള്ള പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടു​ക​ള്‍ എ​ന്നീ കാ​ര​ണ​ങ്ങളാകും ദേ​വ​സ്വം ബോ​ര്‍​ഡ് ഹ​ര്‍​ജിയില്‍ നിരത്തുക എന്നാണ് സൂചന.

https://youtu.be/9SIR7TSRlxA

shortlink

Related Articles

Post Your Comments

Related Articles


Back to top button