KeralaLatest News

ശബരിമല: കേരള ഗവർണ്ണർക്കും ദേശീയ മനുഷ്യാവകാശ കമ്മീഷനും പരാതി നൽകി

കൊച്ചി •ശബരിമലയിൽ പോലീസിനെ ഉപയോഗിച്ച് അയ്യപ്പ ഭക്തന്മാരെ ക്രൂശിക്കുന്ന കേരള സർക്കാറിനെതിരെ കൊച്ചി സ്വദേശി കെ. ഗോവിന്ദൻ നമ്പൂതിരി കേരള ഗവർണ്ണർക്കും ദേശീയ മനുഷ്യാവകാശ കമ്മീഷനും പരാതി നൽകി. കൂടാതെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനും പരാതി സമർപ്പിച്ചിട്ടുണ്ട്.

അയ്യപ്പഭക്തന്മാർക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിൽ കേരള സർക്കാർ, തിരുവിതാകൂർ ദേവസ്വം ബോർഡ്, പത്തനംതിട്ട ജില്ലാ ഭരണകൂടം, കേരള പോലീസ് എന്നീ ബന്ധപ്പെട്ട അധികാരികളുടെ കടുത്ത അനാസ്ഥയാണ് ശബരിമലയിൽ കാണാൻ സാധിക്കുന്നത്. സർക്കാർ സംവിധാനം പൂർണ പരാജയമാണ്.

മണ്ഡല-മകരവിളക്ക് തീർത്ഥാടനം നടത്താൻ വരുന്ന അയ്യപ്പഭക്തന്മാർക്ക് വേണ്ട അടിസ്ഥാന സൗകര്യം (കുടിവെള്ളം, ശുചിമുറികൾ, താമസം, യാത്ര, വിശ്രമ കേന്ദ്രങ്ങൾ എന്നിവ) ഒരുക്കാൻ ഒരു നടപടിയും എടുക്കുന്നില്ല. അതേസമയം വരുന്ന അയ്യപ്പഭക്തന്മാരെ ഓരോ ദിവസവും കൂടുതൽ നിയന്ത്രണങ്ങൾ കൂട്ടി സർക്കാരും പോലീസും ബുദ്ധിമുട്ടിക്കുകയാണ് വിവരാവകാശ
പ്രവർത്തകനായ ഗോവിന്ദൻ നമ്പൂതിരി പരാതിപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button