തൃശൂര്‍: ശബരിമലയിലെ അനാവശ്യ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്നും അനാവശ്യ നിയന്ത്രണങ്ങള്‍ ശബരിമലയെ ദുര്‍ബലവും ദുസഹവുമാക്കുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോടാണ് ഇക്കാര്യം പറഞ്ഞത്.
പോലീസ് കൊണ്ടുവന്ന കര്‍ശന നിയന്ത്രണങ്ങളില്‍ ഇളവ് ഏര്‍പ്പെടുത്തണം. സാവകാശ ഹര്‍ജി കൊടുക്കുന്ന സാഹചര്യത്തില്‍ യുവതീപ്രവേശനം നടത്തില്ലെന്നു സര്‍ക്കാര്‍ ഉറപ്പുനല്‍കണം. നിയമം ലംഘിക്കാന്‍ കോണ്‍ഗ്രസില്ല. ശബരിമലയെ തകര്‍ക്കാനാണ് സര്‍ക്കാരിന്റെ നീക്കം. സര്‍ക്കാരിന്റെയും ബിജെപിയുടെയും ഒത്തുകളിയാണ് അവിടെ നടക്കുന്നത്. തീര്‍ത്ഥാടകര്‍ക്കായി ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും സൗകര്യങ്ങളും വിലയിരുത്തിയശേഷം മലകയറിയ കെപിസിസി നേതാക്കള്‍ ദേവസ്വം ബോര്‍ഡിനു റിപ്പോര്‍ട്ട് നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു.
Post Your Comments