Latest NewsKerala

സന്നിധാനത്ത് സുരക്ഷനിയന്ത്രണങ്ങളില്‍ നേരിയ ഇളവുകള്‍ : ഭക്തര്‍ക്ക് വിരിവെയ്ക്കാം

സന്നിധാനം: സന്നിധാനത്ത് സുരക്ഷനിയന്ത്രണങ്ങളില്‍ ഭക്തര്‍ക്ക് പൊലീസ് നേരിയ ഇളവുകള്‍ അനവദിച്ചു. തീര്‍ത്ഥാടകര്‍ക്ക് വിരിവയ്ക്കാന്‍ പൊലീസ് അനുമതി നല്‍കി. നെയ്യഭിഷേകത്തിന് മുന്‍കൂട്ടി ടിക്കറ്റെടുത്ത ആളുകളെയാണ് വിരിവയ്ക്കാന്‍ അനുവദിച്ചത്. നട അടച്ചാല്‍ ഭക്തര് സന്നിധാനം വിടണം എന്നായിരുന്നു മുന്‍ നിര്‍ദേശം എങ്കിലും അതിരാവിലെ നെയ്യഭിഷേകം ചെയ്യേണ്ട തീര്‍ഥാടകര്‍ക്ക് പോലീസ് ഇളവ് നല്‍കി.

ഹരിവരാസനം പാടി നട അടച്ചതോടെ തിരുമുട്ടത്തും നടപന്തലിലും ഉള്ള മുഴുവന്‍ ആളുകളേയും പോലീസ് ഒഴിപ്പിച്ചു. നടപന്തലിലേക്ക് ഉള്ള പ്രവേശനം പോലും അനുവദിച്ചില്ല. കര്‍ശന നിയന്ത്രണതോടെ മാളികപ്പുത്തും സമീപത്തും വിരി സ്ഥലങ്ങളിലും തീര്‍ഥാടകരെ തങ്ങാന്‍ അനുവദിച്ചു. പടിഞ്ഞാറേ നടയിലും വടക്കേ നടയിലും തീര്‍ത്ഥാടകര്‍ വിരി വച്ചു. പാസും തിരിച്ചറിയല്‍ രേഖയും നെയ്യഭിഷേക ടിക്കറ്റും പരിശോധിച്ച ശേഷമാണ് ഇവരെ വിരിവയ്ക്കാന്‍ അനുവദിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button