ദുബായ് : നവജാത ശിശുവിനെ കൊലപ്പെടുത്തിയ ഫിലിപ്പീൻ യുവതിക്ക് കടുത്ത ശിക്ഷ വിധിച്ച് ദുബായ് കോടതി. അവിഹിത ബന്ധത്തിലുണ്ടായ കുഞ്ഞിനെയാണ് ജനിച്ചയുടൻ ശുചിമുറിയിൽ വച്ചു കൊലപ്പെടുത്തിയത്. സംഭവത്തിൽ 33 വയസ്സുള്ള വീട്ടുജോലിക്കാരിക്ക് 25 വർഷത്തെ തടവു ശിക്ഷയാണ് ദുബായിലെ പ്രാഥമിക കോടതി വിധിച്ചത്.
ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇവരെ നാടുകടത്താനും ഉത്തരവിട്ടു. മനഃശാസ്ത്ര വിദഗ്ദർ യുവതിയെ പരിശോധിക്കുകയും ഇവരുടെ മനോനിലയ്ക്ക് യാതൊരു കുഴപ്പവും ഇല്ലെന്നും വ്യക്തമാക്കി. മരിച്ചത് ആൺകുട്ടിയായിരുന്നു. കുഞ്ഞിന്റെ വായിൽ തുണി തിരികി കയറ്റിയ ശേഷമാണ് കഴിഞ്ഞ വർഷം സെപ്റ്റംബർ 16ന് സ്പോൺസറുടെ സഹോദരിയുടെ അൽ ഖാസിസിലുള്ള ഫ്ലാറ്റിലാണ് സംഭവം.
Post Your Comments