Latest NewsIndia

ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം പിടിയില്‍

നാഗ്പൂര്‍•സിറ്റി പോലീസിന്റെ സോഷ്യല്‍ സര്‍വീസ് ബ്രാഞ്ച് ഹൈ-പ്രൊഫൈല്‍ ഓണ്‍ലൈന്‍ എസ്കോര്‍ട്ട് സര്‍വീസ് റാക്കറ്റിനെ പിടികൂടി. നടത്തിപ്പുകാരി ഉള്‍പ്പടെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

ഇരയായ ഡല്‍ഹി സ്വദേശിനിയായ 26 കാരിയെ പോലീസ് രക്ഷപ്പെടുത്തി. ഇവരെ രണ്ടംഗ സംഘം പണം വാഗ്ദാന ചെയ്ത് മാംസവ്യാപാരത്തിന് പ്രേരിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

പിടിയിലായ മായ എന്ന പൂജ റാവു, അതിഷ് ഖഡ്സെ എന്നിവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും അനാശാസ്യം (തടയല്‍) നിയമത്തിലെയും ബന്ധപ്പെട്ട വകുപ്പകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

ഭിലായ് സ്വദേശിനിയായ മായ നേരത്തെ ചെന്നൈ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. മുംബൈ, പൂനെ, ഡല്‍ഹി തുടങ്ങിയവ പോലുള്ള നഗരങ്ങളിലും ഇവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്കോക ഡോട്ട്‌കോം എന്ന പേരിലുള്ള സൈറ്റ് കേന്ദ്രീകരിച്ചു പെണ്‍വാണിഭം നടക്കുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇടപാടുകാര്‍ എന്ന വ്യാജേന സമീപിച്ചാണ് പോലീസ് മായയെ കുടുക്കിയത്.

മണിക്കൂറിന് 6,000 രൂപവരെയാണ് ഇവര്‍ ഈടാക്കിയിരുന്നത്. രക്ഷപെടുത്തിയ ഡല്‍ഹി സ്വദേശിനി വ്യാഴാഴ്ച വിമാനമാര്‍ഗമാണ് നഗരത്തിലെത്തിയത്. നഗരത്തിലെ ഒരു ആഡംബര ഹോട്ടലിലായിരുന്നു യുവതിയെ താമസിപ്പിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button