Latest NewsIndia

മീടു ആരോപണം :  യുവതിയെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് യൂണിയനില്‍ നിന്ന് പടിയടച്ചു

ചെന്നെെ :  കവി വെെരമുത്തുവിനെതിരെ മീടു ആരോപണം നടത്തിയിരുന്ന യുവ ഗായിക ചിന്‍മയിയെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് യൂണിയനില്‍ നിന്ന് പുറത്താക്കി. വെെരമുത്തുവിനെതിരെ ലെെംഗീകാരോപണം നടത്തിയതാണ് ചിന്‍മയിയെ പുറത്താക്കിയതിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഗായിക ഫീസില്‍ കുടിശിക വരുത്തിയതിനാലാണ് അംഗത്വം റദ്ദാക്കിയതെന്നാണ് സൗത്ത് ഇന്ത്യന്‍ സിനിമ ടെലിവിഷന്‍ ആര്‍ട്ടിസ്റ്റ് യൂണിയന്‍ നല്‍കുന്ന വിശദീകരണം.

യാതൊരുവിധ മുന്നറിയിപ്പോ നോട്ടീസോ നല്‍കാതെയാണ് പുറത്താക്കല്‍ നടപടി സംഘടന നടത്തിയതെന്ന് ഗായിക പറഞ്ഞു. ശമ്പളത്തിന്‍റെ പത്ത് ശതമാനം സംഘടന ഈടാക്കിയിരുന്നതായും ചിന്‍മയി പറയുന്നു. 96 എന്ന തമിഴ് ചിത്രത്തിന് വേണ്ടിയായിരുന്നു ചിന്‍മയി അവസാനമായി ശബ്ദം നല്‍കിയിരുന്നത്. മുമ്പ് നടനും മുന്‍ എം.എല്‍.എയുമായ രാധാ രവിക്കെതിരെ മീടൂ ആരോപണം ഉന്നയിച്ച സ്ത്രീകളെ ചിന്മയി പിന്തുണച്ചിരുന്നു. ചിന്‍മയി ട്വിറ്ററിലൂടെയാണ് ഈ വിവരം പുറത്തറിയിച്ചത്

shortlink

Related Articles

Post Your Comments

Related Articles


Back to top button