മാലെ : ഇബ്രാഹിം സോലിഹിനെ മാലദ്വീപ് പ്രസിഡന്‍റായി തിരഞ്ഞെടുത്തു. ചെെന അനുകൂലിയായ അബ്ദുളള യാമീനെ തോല്‍പ്പിച്ചാണ്
സോലീഹ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് എത്തിയത്. ഇന്ത്യ അനുകൂല നിലപാടുളള സോലീഹിന്‍റെ സത്യപ്രതിജ്ജ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര
മോദിയും സന്നിഹിതനായി. സത്യപ്രതിജ്ജ ചടങ്ങില്‍ പങ്കെടുത്ത ഏറ്റവും ഉന്നതനായ വിദേശ നേതാവ് മോദിയായിരുന്നു.
ആദ്യമായാണ് പ്രധാനമന്ത്രിയുടെ മാല ദ്വീപ് സന്ദര്‍ശനം. യമീന്‍റെ ഭരണകാലത്ത് ഇന്ത്യ – മാലി ബന്ധം അത്ര കെട്ടുറപ്പുളളതായിരുന്നില്ല. സോഹില്‍ ചുമതല ഏല്‍ക്കുന്നതോട് കൂടി ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധം കൂടുതല്‍ ഉൗഷ്മളമാകുമെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
Post Your Comments