തങ്ങളുടെ ഏറ്റവും പുതിയ എംപിവി മോഡലായ മരാസോയുടെ വില വർദ്ധിപ്പിക്കാൻ ഒരുങ്ങി മഹീന്ദ്ര. അടുത്ത ജനുവരി മുതൽ 30,00040,000 രൂപ വരെ വില ഉയര്‍ത്തുമെന്നു കമ്പനി അറിയിച്ചു. 9.99 ലക്ഷം മുതല്‍ 13.90 ലക്ഷം വരെയാണ് മരാസോയുടെ നിലവിലെ എക്‌സ്‌ഷോറൂം വില. എം2, എം4, എം6, എം8 എന്നീ നാല് വേരിയന്റുകളിൽ അടിസ്ഥാന വേരിയന്റായ എം2വിന് 30,000 രൂപയും ടോപ്പ് എന്‍ഡ് മോഡലായ എം8ന് 40,000 രൂപയോളവുമാണ് വില ഉയരുകയെന്നാണ് റിപ്പോർട്ട്.
ഇറ്റാലിയന്‍ കമ്പനിയായ പിനിന്‍ഫാരിനയുമായി ചേര്‍ന്നാണ് മഹീന്ദ്ര ഡിസൈന്‍ സ്റ്റുഡിയോ മരാസോ രൂപകല്‍പന ചെയ്‌തത്. സ്‌റ്റൈലിനൊപ്പം സൗകര്യത്തിനും ഏറെ പ്രാധാന്യം നൽകുന്ന മരാസോ ഏഴ്, എട്ട് സീറ്റ് ഓപ്ഷനിലാണ് അവതരിപ്പിച്ചത്. അടിസ്ഥാന മോഡല്‍ മുതലുള്ളവയില്‍ ഡുവല്‍ എയര്‍ബാഗ്, സ്പീഡ് സെന്‍സിറ്റീവ് ഓട്ടോലോക്ക്, എബിഎസ്, ഇബിഡി ബ്രേക്ക് സംവിധാനം, ചൈല്‍ഡ് സീറ്റ് എന്നിവ ഒരുക്കിയിട്ടുണ്ട്.
Post Your Comments