പത്തനംതിട്ട: നിലയ്ക്കലിൽ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ റിമാൻഡ് ചെയ്ത സംഭവത്തിൽ പ്രതികരണം അറിയിച്ച് സുരേന്ദ്രൻ. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസടുക്കാൻ താൻ എന്ത് തെറ്റാണു ചെയ്തതെന്നും .പുലർച്ചെ 3 മണിക്ക് ബലം പ്രയോഗിച്ച് കൊണ്ടുപോകാൻ താൻ കുറ്റവാളിയല്ലെന്നും സർക്കാർ രാഷ്ട്രീയ പകപോക്കലാണ് നടത്തുന്നതെന്നും സുരേന്ദ്രൻ തുറന്നടിച്ചു.
തന്നെ പോലീസ് മർദ്ദിച്ചെന്നും അയ്യപ്പനുവേണ്ടി ജയിലിൽ പോകാൻ മടിയില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. അതേസമയം ജയിലിൽ ഇരുമുടികെട്ട് സൂക്ഷിക്കാനും പൂജിക്കാനുമുള്ള അനുവാദം നൽകി കോടതി നൽകിയിട്ടുണ്ട്.
പത്തനംതിട്ട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റാണ് സുരേന്ദ്രനെ റിമാൻഡ് ചെയ്തത്. കോടതിയില്ലാത്ത സാഹചര്യത്തിൽ മജിസ്ട്രേറ്റിന്റെ വീട്ടിലേക്കാണ് വിചാരണയ്ക്കായി സുരേന്ദ്രനെ കൊണ്ടുപോയത്. 253 വകുപ്പനുസരിച്ച് പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടഞ്ഞു ,അന്യായമായി സംഘം ചേർന്നു. പോലീസിന്റെ നിരോധനാജ്ഞ ലംഘിച്ചു തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകളാണ് കെ സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്ന കേസ്.
സബ് ജയിലിലേക്ക് കൊണ്ടുപോകും വഴി ബിജെപി പ്രവർത്തകർ പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ളതിനാൽ എല്ലാ സുരക്ഷാ മുൻകരുതലുകളും പോലീസ് എടുത്തുകഴിഞ്ഞു. രണ്ട് സുരക്ഷാ വാഹനങ്ങളുടെ അകമ്പടിയോടെയാണ് സുരേന്ദ്രനെ കൊണ്ടുപോകുന്നത്. അതേസമയം സുരേന്ദ്രന്റെ അറസ്റ്റിനെതിരെ ബിജെപി ഇന്ന് പ്രതിഷേധദിനം ആചരിക്കും. രാവിലെ 10 മണി മുതൽ ഒന്നര മണിക്കൂർ ഹൈവേകളിൽ വാഹനങ്ങൾ തടയുമെന്ന് ബിജെപി വ്യക്തമാക്കി.
Post Your Comments