Latest NewsKerala

തലയിണയായി ഹെല്‍മെറ്റുകളും മെത്തയായി സുരക്ഷാ കവചവും; പൊലീസുകാരുടെ കഷ്ടതകള്‍ വ്യക്തമാക്കി മുന്‍ ഡി.ജി.പി

പത്തനംതിട്ട: ഏതൊരു ആവശ്യഘട്ടത്തിലും സജ്ജരായിരിക്കണമെന്നാണ് ശബരിമലയില്‍ നിയോഗിച്ച പൊലീസുകാര്‍ക്കുള്ള നിര്‍ദേശം. രാത്രിയോ പകലോ എന്നില്ലാതെ ജോലി ചെയ്യുന്ന പൊലീസ് സേനയുടെ കഷ്ടകൾ വ്യക്തമാക്കുകയാണ് മുന്‍ പൊലീസ് മേധാവി ജേക്കബ് പുന്നൂസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

ഹെല്‍മെറ്റുകള്‍ തലയിണയാക്കിയും സുരക്ഷാ കവചം മെത്തയാക്കിയുമാണ് പോലീസുകാർ ഉറങ്ങുന്നത്. നിങ്ങള്‍ എപ്പോഴെങ്കിലും റോഡില്‍ കിടന്നുറങ്ങിയിട്ടുണ്ടോ ?​ പകല്‍ മുഴുവന്‍ ജോലി ചെയ്ത് തളര്‍ന്ന ഇവർക്ക് അടുത്ത ഡ്യൂട്ടിക്ക് മുൻപ് തല ചായ്‌ക്കാന്‍ കട്ടിലും മെത്തയുമില്ല. സമാധാനത്തിനായി പൊരുതുന്ന ഇവരെ നമ്മള്‍ കാണാതെ പോകരുത്. അവരുടെ കഷ്‌ടപ്പാടുകള്‍ വെറുതെയാകില്ല എന്ന് കരുതാം. കുറച്ചു പേരുടെ കുറ്റങ്ങള്‍ക്ക് ഇവരെയും ചേർത്താണ് പലരും കുറ്റം പറയുന്നത്. കര്‍മനിരതരായ ഈ പൊലീസുകാര്‍ക്ക് എന്റെ സല്യൂട്ടെന്നും ശ്യാം ദേവരാജ് മേപ്പുറത്ത് പകര്‍ത്തിയ ചിത്രം തന്റെ പോസ്ടിനോപ്പം ചേർക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button