Latest NewsKerala

അവധിയെടുത്ത 300 സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ കുടുങ്ങും

കണ്ണൂര്‍: അവധിയെടുത്ത 300 സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ കുടുങ്ങും. നീണ്ട അവധിയെടുത്ത് മുങ്ങിയ ഡോക്ടര്‍മാര്‍ക്കാണ് പിടിവീഴുക വിദേശത്ത് ജോലി നേടുകയും നാട്ടില്‍ സ്വകാര്യ പ്രാക്ടീസ് നടത്തുകയും ചെയ്യുന്ന 300 പേരുടെ ലിസ്റ്റാണ് ആരോഗ്യവകുപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ 60 പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഉടന്‍ ജോലിക്കെത്തിയില്ലെങ്കില്‍ ഇവരെ പിരിച്ചുവിടണമെന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. 58 പേരെ കഴിഞ്ഞ വര്‍ഷം പിരിച്ചുവിട്ടിരുന്നു.

പി.എസ്.സി നിയമനമായതിനാല്‍ പത്രങ്ങളില്‍ പേരുള്‍പ്പെടെ പരസ്യപ്പെടുത്തിയ ശേഷമാണ് ആരോഗ്യവകുപ്പ് കടുത്ത നടപടികളിലേക്ക് നീങ്ങുന്നത്. ഇവരുടെ തസ്തികകളില്‍ പുതിയ നിയമനം നടത്തണമെങ്കില്‍ പിരിച്ചുവിട്ടാലേ പറ്റൂ. വിശദമായ അന്വേഷണത്തിനു ശേഷം ഘട്ടംഘട്ടമായി പട്ടിക സര്‍ക്കാരിന് സമര്‍പ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button