KeralaLatest News

തലസ്ഥാനത്ത് ഓട്ടോയിലെത്തി മാല പിടിച്ചുപറി; പ്രതി പിടിയിൽ

തിരുവനന്തപുരം: ഓട്ടോറിക്ഷയില്‍ കറങ്ങി നടന്ന് മാലപൊട്ടിക്കുന്ന തമ്ബാനൂര്‍ ചെങ്കല്‍ചൂള സ്വദേശി ഷാജി മാത്യുവിനെ തമ്ബാനൂര്‍ പൊലീസ് പിടികൂടി. എസ്‌ഐ ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.ഇക്കഴിഞ്ഞ ദിവസം ഓട്ടോയില്‍ കറങ്ങി നടന്ന് മാല പൊട്ടിച്ച കേസിലാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ക്കൊപ്പം ഭാര്യയായി കഴിയുന്ന ബിന്ദുമോള്‍ എന്ന സ്ത്രീയോടൊപ്പം ഓട്ടോയില്‍ കഴിഞ്ഞ ദിവസം തമ്ബാനൂര്‍ എസ്‌എസ് കോവില് റോഡിലെ കോളേജിന് സമീപം പെട്ടിക്കട നടത്തുന്ന വിക്രമന്‍ നായര്‍ എന്നയാളുടെ കഴുത്തില്‍ നിന്നും ഒന്നരപവന്‍ തൂക്കമുള്ള മാല പൊട്ടിച്ച്‌ കടന്നു കളഞ്ഞിരുന്നു. ഈ കേസിലാണ് ഇപ്പോള്‍ അറസ്റ്റിലായത്.കല്ലിയൂര്‍ പുന്നമൂട് കാവുവിള വീട്ടില്‍ മാത്യുവിന്റെ മകനായ ഇയാള്‍ക്ക് 38 വയസ്സ് പ്രായമുണ്ട്. ഇയാളുടെ പേരില്‍ നിരവധി പിടിച്ചുപറി കേസുകളുള്ളതായി പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button