ബെംഗളൂരു: ഐ.ടി. സ്റ്റാര്‍ട്ടപ്പ് കമ്പനി തുടങ്ങാനായി മാലമോഷണം പതിവാക്കിയ യുവാക്കള്‍ പിടിയിൽ. ബെംഗളൂരു എച്ച്.ബി.ആര്‍. ലേ ഔട്ട് സ്വദേശി എം.എന്‍. ജാബുദീന്‍, മഹാലക്ഷ്മി ലേ ഔട്ടില്‍ താമസിക്കുന്ന ജി. അരുണ്‍കുമാര്‍ എന്നിവരാണ് പിടിയിലായത്. നഗരത്തില്‍ നടത്തിയ കവര്‍ച്ചയ്ക്കിടെ ഇരുവരുടെയും ദൃശ്യങ്ങള്‍ സി.സി.ടി.വി.യില്‍ പതിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്‌തത്. 1.2 കിലോഗ്രാം സ്വര്‍ണവും ഇവരില്‍നിന്ന് പിടിച്ചെടുത്തു.
കുറ്റകൃത്യങ്ങളില്‍ പ്രതികളായ ഇവര്‍ ശിക്ഷാ കാലയളവിനിടെ പരപ്പന അഗ്രഹാര ജയിലിനുള്ളില്‍വെച്ചാണ് പരിചയപ്പെട്ടത്. പുറത്തെത്തിയാല്‍ ഐ.ടി. സ്റ്റാര്‍ട്ടപ്പ് കമ്പനി ആരംഭിക്കാനുള്ള ആഗ്രഹം അരുണ്‍ ജാബുദീനെ അറിയിച്ചു. ജയിലിന് പുറത്തെത്തിയ ഇവര്‍ ഇതിനായി കണ്‍സള്‍ട്ടന്റിനെ സമീപിച്ചു. പദ്ധതികളും തയ്യാറാക്കി. തുടർന്ന് പണം കണ്ടെത്താനായി ഇവർ മാലമോഷണം പതിവാക്കി. 35 ലക്ഷം രൂപ വിലമതിക്കുന്ന 1.2 കിലോഗ്രാം സ്വര്‍ണമാണ് ഇതിനായി ഇവർ മോഷ്ടിച്ചത്.
Post Your Comments