തിരുവനന്തപുരം: കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ ശബരിമലയിലേയ്ക്ക് . ശബരിമലയില്‍ അയ്യപ്പഭക്തര്‍ നേരിടുന്ന ദുരിതങ്ങള്‍ നേരിട്ടുകണ്ട് വിലയിരുത്താനാണ് മുന്‍ മന്ത്രിമാരായ മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പോകുന്നത് . . ശബരിമലയില്‍ ഭക്തര്‍ക്കായി അടിസ്ഥാനസൗകര്യം ഒരുക്കുന്നതില്‍ സര്‍ക്കാര്‍ സമ്പൂര്‍ണപരാജയമാണ്. ഇതിനെക്കുറിച്ച് നേരിട്ട് മനസ്സിലാക്കാനും പഠിക്കാനുമാണ് മുന്‍ മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, അടൂര്‍ പ്രകാശ്, വി.എസ്. ശിവകുമാര്‍ എന്നിവരടങ്ങുന്ന സംഘത്തെ അയക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് അറിയിച്ചു
Post Your Comments