പാലക്കാട്: കനറാ ബാങ്ക് എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം നടത്തിയ പ്രതികള്‍ അറസ്റ്റിലായി. പാലക്കാട് അടിപ്പെരണ്ടയിലാണ് കനറാ ബാങ്ക് എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം നടത്തിയത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്.
പാലക്കാട് അയിലൂര്‍ സ്വദേശിയായ നൗഫലിനെയും പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാളെയുമാണ് നെന്മാറ പൊലീസ് അറസ്റ്റ് ചെയതത്. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെയാണ് അടിപ്പെരണ്ട കവലയിലെ കനറാ ബാങ്ക് എടിഎം തകര്‍ത്തത്. കല്ല് കൊണ്ടു മെഷീന് തകര്‍ത്തെങ്കിലും പണം തട്ടാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല.
Post Your Comments