ജയ്പൂര്‍•രാജസ്ഥാനിലെ ബി.ജെ.പി എം.എല്‍.എ ഗ്യാന്‍ സിംഗ് അഹൂജ ബി.ജെ.പിയില്‍ നിന്നും രാജിവച്ചു. രാംഗഡിലെ അല്‍വാറില്‍ നിന്നും രണ്ടുതവണ എം.എല്‍.എ ആയിട്ടുള്ള അഹൂജ വരുന്ന തെരഞ്ഞെടുപ്പില്‍ ജയ്പൂരിലെ സംഗനെര്‍ സീറ്റില്‍ നിന്നും സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
വിവാദ പ്രസ്താവനകള്‍ നടത്തി നിരവധി തവണ വാര്‍ത്തകളില്‍ ഇടംപിടിച്ചയളാണ് അഹൂജ. ജെ.എന്‍.യുവിലെ കോണ്ടം പ്രസ്താവന ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഇത്തവണ ആഹൂജയ്ക്ക് പാര്‍ട്ടി സീറ്റ് നിഷേധിച്ചിരുന്നു.
ബി.ജെ.പിയുടെ ഏകാധിപത്യ മനോഭാവത്തില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് അഹൂജ പറഞ്ഞു. രാജിക്കത്ത് സംസ്ഥാന അധ്യക്ഷന്‍ മദന്‍ലാല്‍ സൈനിയ്ക്ക് സമര്‍പ്പിച്ചു.
Post Your Comments