Latest NewsKerala

സംസ്ഥാനത്ത് വീണ്ടും എടിഎം കവർച്ചാശ്രമം

ഇടുക്കി : മറയൂരിൽ എടിഎം കവർച്ചാശ്രമം. ബോവിക്കടവിലുള്ള എസ്ബിഐയുടെ എടിഎമ്മിലാണ് കവർച്ചാശ്രമം നടന്നിരിക്കുന്നത്. എടിഎം കുത്തിതുറന്നുവെങ്കിലും പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. ഒറ്റപ്പെട്ട സ്ഥലമായതിനാൽ എടിഎമ്മിൽ സിസിടിവി സ്ഥാപിച്ചിട്ടില്ല.

സമീപമുള്ള കടകളിലെ സിസിടവി ദൃശ്യങ്ങളില്‍ നിന്ന് മോഷ്ടാക്കളെ തിരിച്ചറിയാനുള്ള ശ്രമമാണ് പോലീസ് നടത്തുന്നത്. മഴയെ തുടര്‍ന്ന് കഴിഞ്ഞ മൂന്നുദിവസമായി വൈദ്യുതിയില്ലായിരുന്നതിനാല്‍ എടിഎമ്മും പ്രവര്‍ത്തിച്ചിരുന്നില്ല. കവര്‍ച്ചാസംഘം തമിഴ്നാട്ടിലേക്ക് കടന്നിരിക്കുമെന്ന് പോലീസ് സംശയിക്കുന്നു.

അതേസമയം പാലക്കാട് കനറാ ബാങ്ക് എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം നടത്തിയ പ്രതികള്‍ അറസ്റ്റിലായി. പാലക്കാട് അടിപ്പെരണ്ടയിലാണ് കനറാ ബാങ്ക് എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം നടത്തിയത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button