പത്തനംതിട്ട•അയ്യപ്പ വിശ്വാസികളെ വെല്ലുവിളിച്ച രഹനാ ഫാത്തിമയ്ക്ക് തലോടലും കെട്ടും നിറച്ച് വ്രതമെടുത്ത് മലയ്ക്ക് പോയ വിശ്വാസി സുരേന്ദ്രന് തടങ്കലെന്നും യുവമോര്‍ച്ചാ നേതാവ് അഡ്വ.ആര്.എസ് രാജീവ്.
വിശ്വാസികളെ വെല്ലുവിളിച്ച് സർക്കാർ സഹായത്തോടെ എത്തിയ രഹ്ന ഫാത്തിമയ്ക്ക് മലകയറാന്‍ അവസരം ഒരുക്കിയ പോലീസ്, അവര്‍ക്കെതിരെ പ്രതിഷേധിച്ച അയ്യപ്പഭക്തക്ക് ചാര്‍ത്തിയത് ഐ.പി.സി 295 എ പ്രകാരം ജാമ്യമില്ലാ കേസാണെന്നും രാജീവ് പറഞ്ഞു.
ഇരുമുടി കെട്ടും ഗണപതിഹോമവും ചീട്ടാക്കി ദർശനത്തിന് പോയ സുരേന്ദ്രനെ പോലീസ് തടഞ്ഞിട്ട് സുരേന്ദ്രൻ പോലീസിനെ തടസ്സപ്പെടുത്തിയെന്നും, മത സ്പർദ വളർത്തിയെന്നും പറഞ്ഞ് ജാമ്യമില്ലാ കേസ് എടുക്കുകയും തടങ്കലിലാക്കുകയും ചെയ്തു. സ്വന്തം മതത്തിൽ സ്വന്തം വിശ്വാസം ആചരിക്കുന്നതാണോ മതസ്പർദ വളർത്തലെന്നും രാജീവ് ചോദിച്ചു.
https://www.facebook.com/advrsrajeev.kumar/photos/a.1653220604925224/2233203963593549/?type=3&theater
Post Your Comments