KeralaLatest News

ഭക്തരുടെ ശ്രദ്ധയ്ക്ക്; നെയ്യഭിഷേകത്തിന്റെ സമയം വര്‍ദ്ധിപ്പിച്ചെന്ന് ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് നെയ്യഭിഷേകത്തിന് ബുദ്ധിമുട്ടുണ്ടാകില്ലെന്നും നെയ്യഭിഷേകത്തിന്റെ സമയം കൂട്ടിയെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍. മൂന്നേകാല്‍ മതല്‍ പന്ത്രണ്ടര വരെ നെയ്യഭിഷേകം നടത്താമെന്നനും മൂന്ന് മണിയ്ക്ക് മുമ്പേ സന്നിധാനത്തെത്താനുള്ള സൗകര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനുള്ള എല്ലാ സൗകര്യവും പോലീസ് ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പമ്പയില്‍ പുനര്‍നിര്‍മ്മാണം നടന്നത് യുദ്ധകാലാടിസ്ഥാനത്തിലാണെന്നും ബേസ് ക്യാംപായ നിലയ്ക്കലില്‍ വിരി വയ്ക്കാന്‍ ഉള്‍പ്പെടെ സൗകര്യമൊരുക്കിയിട്ടുണ്ട്. പമ്പയില്‍ 1000 പേര്‍ക്ക് കൂടി വിരി വയ്ക്കാന്‍ സൗകര്യമൊരുക്കും. നെയ്യഭിഷേകത്തിന് ആര്‍ക്കും ബുദ്ധിമുട്ടുണ്ടാകില്ലെന്ന് ഉറപ്പു നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നെയ്യഭിഷേകത്തിനുള്ള സമയം കൂട്ടിയിട്ടുണ്ട്. അതേസമയം ശബരിമലയില്‍ നിലനില്‍ക്കുന്ന പോലീസ് നിയന്ത്രണങ്ങളില്‍ ഇളവ് തേടി ദേവസ്വം പത്മകുമാര്‍ ഡിജിപി ലോക്നാഥ് ബഹ്റയുമായി ചര്‍ച്ച നടത്തിയിരുന്നു. എം.വി ജയരാജനും ഡിജിപിയ്ക്കൊപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ചായിരുന്നു ചര്‍ച്ച. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ചയില്‍ പങ്കെടുത്തില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button