ഏവരും കാത്തിരുന്ന ഷവോമി റെഡ്മി നോട്ട് 6 പ്രോ നവംബര്‍ 22ന് ഇന്ത്യയിൽ അവതരിപ്പിക്കും. 6.18 ഇഞ്ച് 19:9 ഫുള്‍ എഫ്എച്ച്ഡി പ്ലസ് ഡിസ്പ്ലേ(ഗോറില്ലാ ഗ്ലാസ് സംരക്ഷണം), സ്നാപ്ഡ്രാഗണ്‍ 636 ഒക്ടാകോര്‍ ക്വാല്‍കോം പ്രൊസസർ, 12 എംപി+ 5 എംപി ഡ്യുവല്‍ റിയര്‍ക്യാമറ,20 മെഗാപിക്സല്‍ +2 മെഗാപിക്സല്‍ സെന്‍സറുകളടങ്ങുന്ന ഡ്യുവല്‍ സെല്‍ഫി ക്യാമറ, 4000 mAh ബാറ്ററി,ഫെയ്സ് അണ്‍ലോക്ക് സൗകര്യം എന്നിവയാണ് പ്രധാന പ്രത്യേകതകൾ.
നാല് ജിബി റാം 64 ജിബി സ്റ്റോറേജ്, 6 ജിബി റാം 64 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് സ്റ്റോറേജ് വേരിയന്റുകളിലായിരിക്കും ഫോൺ പുറത്തിറക്കുക. കറുപ്പ്, നീല, റോസ് ഗോള്‍ഡ് നിറങ്ങളിലെത്തുന്ന ഫോണിനൊപ്പം സെല്‍ഫി സ്റ്റിക്കോ ഒരു എംഐ വൈഫൈ റിപ്പീറ്ററോ നല്കുവാൻ സാധ്യത.
Post Your Comments