കൊച്ചി: ഇന്ത്യയിലെ സ്ത്രീകള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കുമെന്ന് അറിയിച്ച അച്ഛേദിന്‍ ഇങ്ങനെയാണോയെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്‌തി ദേശായി. ശബരിമലയിലെത്തുമെന്ന് പ്രഖ്യാപിച്ച് കൊച്ചി വിമാനത്താവളത്തലെത്തിയ തൃപ്‌തിക്ക് പ്രതിഷേധത്തെ തുടര്‍ന്ന് പുറത്തിറങ്ങാനായിട്ടില്ല. ഇക്കാര്യത്തില്‍ പ്രതികരിക്കുകയായിരുന്നു അവര്‍. തനിക്ക് കേരള സർക്കാർ വേണ്ട സൂക്ഷ ഒന്നും തന്നെ ഒരുക്കിയില്ല. താൻ ആക്രമിക്കപ്പെട്ടാൽ അതിന്റെ പൂർണ ഉത്തരവാദിത്വം കേരള സർക്കാരിനാണെന്നും അവർ പറഞ്ഞു.
താന്‍ അധികാരത്തിലെത്തിയാല്‍ സ്ത്രീകള്‍ക്ക് അച്ഛേദിന്‍ നല്‍കുമെന്നാണ് നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. എന്നാല്‍ വിമാനത്താവളത്തിന് പുറത്ത് കൊടികളുമായി അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ തന്നെയാണ് തനിക്കെതിരെ പ്രതിഷേധിക്കുന്നത്. ഇക്കൂട്ടര്‍ ഭക്തരല്ല, ഗുണ്ടകളാണ്. തനിക്ക് വി.ഐ.പി സുരക്ഷ നല്‍കണമെന്ന് കേരള സര്‍ക്കാരിനോടും പൊലീസിനോടും ആവശ്യപ്പെട്ടിട്ടില്ല. മറിച്ച് ശബരിമലയില്‍ ദര്‍ശനം നടത്തുന്നതിന് വേണ്ട സുരക്ഷ നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്.
കേരളത്തില്‍ കാലുകുത്തിയാല്‍ കഷണങ്ങളായി വെട്ടിനുറുക്കുമെന്നാണ് തനിക്ക് ലഭിച്ചിരിക്കുന്ന ഭീഷണി സന്ദേശങ്ങള്‍. ക്ഷേത്രദര്‍ശനം നടത്താന്‍ ജീവനോടെ ഉണ്ടാകില്ലെന്നും ചിലര്‍ ഭീഷണി മുഴക്കിയെന്നും തൃപ്തി പ്രതികരിച്ചു.
Post Your Comments