തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനായി നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ തൃപ്തി ദേശായിക്ക് കോണ്‍ഗ്രസുമായി യാതൊരു ബന്ധവുമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഏതെങ്കിലും കാലത്ത് കോണ്‍ഗ്രസിലുണ്ടായിരുന്നുവെന്ന് കരുതി അവരുടെ കാര്യത്തില്‍ പാര്‍ട്ടിക്ക് ബാധ്യതയില്ലെന്നും ചെന്നിത്തല പറയുന്നു. അതേസമയം സര്‍ക്കാരിന്റെ അനാവശ്യ നിയന്ത്രണങ്ങള്‍ ശബരിമല ദര്‍ശനം അസാധ്യമാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വൈകുന്നരം എത്തുന്ന ഭക്തര്‍ രാവിലെ നെയ്യഭിഷേകവും കഴിഞ്ഞു മലയിറങ്ങുകയാണു സാധാരണ ചെയ്യുന്നത്. പുതിയ ക്രമീകരണങ്ങളുടെ പേരില്‍ നെയ്യഭിഷേകത്തിനു സൗകര്യമില്ലെന്നതു ഭക്തര്‍ക്കിടയില്‍ വലിയ ആശങ്കയുണ്ടാക്കുന്നുണ്ടെന്ന് ചെന്നിത്തല ആരോപിച്ചു.
ഒപ്പം എഴുപത് ദിവസത്തേക്കുള്ള മണ്ഡലകാല ഉത്സവങ്ങള്‍ക്ക് ആവശ്യമായ മുന്നൊരുക്കങ്ങളൊന്നും സര്‍ക്കാര്‍ സ്വീകരിച്ചില്ലെന്നും ചെന്നിത്തല പറഞ്ഞു.
സ്ത്രീ പ്രവേശം നടപ്പാക്കാന്‍ കാണിക്കുന്ന താല്‍പര്യം ഭക്തര്‍ക്ക് മതിയായ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ കാണിച്ചില്ലെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.
Post Your Comments