Latest NewsKerala

VIDEO: സന്നിധാനത്ത് കര്‍ശന നിയന്ത്രണത്തോടെ പോലീസ് നെയ്യഭിഷേകത്തിന് സമയം നീട്ടണം

നെയ്യഭിഷേക സമയം നീട്ടണമെന്ന് ദേവസ്വം ബോര്‍ഡിനോട് പൊലീസ്. ആരേയും രാത്രിയില്‍ സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കില്ല. ഇതിനാല്‍ ഭക്തര്‍ക്ക് നെയ്യഭിഷേകം നടത്താന്‍ അവസരം ലഭിക്കാന്‍ വേണ്ടിയാണ് പൊലീസ് നിര്‍ദേശം. രാത്രിയില്‍ സന്നിധാനത്തു നിന്നും തീര്‍ത്ഥാടകരെ മുഴുവന്‍ നിലക്കലിലേക് ഇറക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. രാവിലെ വീണ്ടുമെത്തുന്ന ഭക്തര്‍ക്ക് നെയ്യഭിഷേക സൗകര്യത്തിനാണ് സമയം നീട്ടാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നെയ്യഭിഷേകമെന്ന പേരില്‍ തങ്ങിയവരാണ് മാസ പൂജക്കും ചിത്തിര ആട്ടവിശേഷത്തിനും സന്നിധാനത്ത് പ്രശ്‌നങ്ങളുണ്ടാക്കിയതെന്നാണ് പൊലീസ് വിശദമാക്കുന്നത്. ദേവസ്വം ബോര്‍ഡാവും വിഷയത്തില്‍ അന്തിമ തീരുമാനം പറയേണ്ടത്.

https://youtu.be/PDZPr7oHjHs

shortlink

Related Articles

Post Your Comments

Related Articles


Back to top button