മുംബൈ: ശബരിമല ദർശനത്തിനായി കൊച്ചിയിലെത്തി ശേഷം പ്രതിഷേധത്തെത്തുടർന്ന് തിരികെപോയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കെതിരെ മുംബൈ വിമാനത്താവളത്തിലും നാമജപ പ്രതിഷേധം. അർദ്ധ രാത്രിയോടെ മുംബൈയിൽ എത്തിയ തൃപ്‍തി ദേശായിക്ക് മണിക്കൂറുകൾ കാത്തുനിന്നതിനു ശേഷമാണ് വിമാനത്താവളത്തിനു പുറത്തെത്താനായത്.
മുംബൈയിൽ വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.13 മണിക്കൂർ കൊച്ചി വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങാനാവാതെ തിരികെയെത്തിയതായിരുന്നു തൃപ്തി. ശരണം വിളിയും നാമജപവുമായി മുംബൈ ഏയർപോർട്ടിനു മുന്നിൽ തടിച്ചു കൂടി വിശ്വാസികൾ തൃപ്തിയെ പുറത്തിറക്കാൻ അനുവദിച്ചില്ല.
ഇതിനിടയിൽ സുരക്ഷ ക്രമീകരണങ്ങൾ ലംഘിച്ച് ചിലർ പ്രധാന കവാടത്തിലേക്ക് തള്ളി കയറാൻ ചിലർ ശ്രമിച്ചതോടെ സുരക്ഷാ സേന ഇടപെട്ടു. പിന്നീട് പ്രതിഷേധക്കാരെ പിരിച്ചുവിട്ടതിനു ശേഷം മുംബൈ പോലീസ് എത്തി മറ്റൊരു വഴിയിലൂടെ തൃപ്തിയെ വിമാനത്താവളത്തിനു പുറത്ത് എത്തിക്കുകയായിരുന്നു. തുടർന്ന് പോലീസ് നൽകിയ പ്രത്യേക സുരക്ഷയാണ് തൃപ്തി പൂനെയിലേക്ക് മടങ്ങിയത്. അതേസമയം തൃപ്‍തിയുടെ വീടിന് മുമ്പിൽ തുടർ പ്രക്ഷോഭങ്ങൾക്കൊരുങ്ങിയിരിക്കുകയാണ് ആചാര സംരക്ഷണ സമിതിയെന്നും റിപ്പോർട്ട്.
https://youtu.be/tWsEL5iMAts
Post Your Comments