Latest NewsNewsIndia

കനത്ത മഴയെ തുടർന്ന് മുംബൈ വിമാനത്താവളത്തിൽ സ്വകാര്യ ജെറ്റ് വിമാനം തകർന്നുവീണു

മുംബൈ: കനത്ത മഴയ്ക്കിടെ മുംബൈ വിമാനത്താവളത്തിൽ സ്വകാര്യ ജെറ്റ് വിമാനം തകർന്നുവീണു. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. പൈലറ്റ് അടക്കം എട്ട് പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിശാഖപട്ടണത്ത് നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്നു സ്വകാര്യ ജെറ്റ് വിമാനം. വിഎസ്ആർ വെഞ്ചേഴ്‌സ് ലിയർജെറ്റ് 45 വിമാനം ആണ് തകർന്ന് വീണതെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.

കനത്ത മഴയെ തുടർന്ന് നഗരത്തിൽ കാലാവസ്ഥ മോശമായിരുന്നു. അപകടത്തിൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വലിയ ആഘാതത്തോടെ വിമാനം നിലത്ത് പതിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ക്രാഷ് ലാൻഡിംഗിന് ശേഷം വിമാനത്തിന് ചുറ്റും വെളുത്ത പുകപടലങ്ങൾ വീഡിയോയിൽ കാണാം. മുംബൈ വിമാനത്താവളത്തിൽ നിന്നുള്ള മറ്റൊരു വീഡിയോയിൽ ചാരനിറത്തിലുള്ള ആകാശം കാണിക്കുന്നു. സംഭവത്തെത്തുടർന്ന് വിമാനം റൺവേയുടെ വശത്ത് കിടക്കുന്നതായി കാണാം. ഫയർ എഞ്ചിനുകളും സ്ഥലത്തുണ്ട്.

അതേസമയം, അപകടത്തെത്തുടർന്ന് സ്ഥലത്ത് നിന്ന് അവശിഷ്ടങ്ങൾ നീക്കം ചെയ്യുകയും ഡിജിസിഎ അനുമതിയെത്തുടർന്ന് റൺവേ പ്രവർത്തനത്തിനായി തുറന്നുകൊടുക്കുകയും ചെയ്തു. മുംബൈ റൺവേയിൽ സ്വകാര്യ ജെറ്റ് വിമാനം തകർന്നതിനെ തുടർന്ന് ചില വിമാനങ്ങൾ വൈകുകയും വഴിതിരിച്ചുവിടുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button