കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ജിദ്ദയിലേക്ക് സർവീസ് നടത്താനുള്ള അനുമതി സൗദി എയറിന് ലഭിച്ചതിന് പിന്നാലെ എമിറേറ്റ്‌സ്, എയർ ഇന്ത്യ വിമാനക്കമ്പനികൾക്കും കോഴിക്കോട്ടേക്കുള്ള വഴിതുറക്കുമെന്ന് സൂചന. സി. വിഭാഗത്തിൽപ്പെട്ട ചെറുവിമാനങ്ങൾ സ്വന്തമായി ഇല്ലാത്ത കാരണം മൂലമാണ് എമിറേറ്റ്സ് മുൻപ് ഈ സർവീസ് അവസാനിപ്പിച്ചത്. റൺവേ നവീകരണം പൂർത്തിയായശേഷം വീണ്ടും സർവീസിന് ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചിരുന്നില്ല.
സൗദി എയർലൈൻസ് എത്തുന്നതോടെ എയർ ഇന്ത്യയ്ക്കും എമിറേറ്റ്സിനും കോഴിക്കോട് സർവീസിന് അനുമതി നൽകേണ്ടിവരും. അതേസമയം ഉഭയകക്ഷി കരാർപ്രകാരം രാജ്യത്തുനിന്ന് വിദേശ കമ്പനിക്ക് അനുവദിക്കുന്ന സീറ്റുകൾക്ക് ആനുപാതികമായി സ്വദേശി എയർലൈനുകൾക്ക് വിദേശ രാജ്യവും സീറ്റുകൾ നൽകേണ്ടതുണ്ട്. അങ്ങനെ നോക്കുമ്പോൾ സൗദി സീറ്റിന്റെ കാര്യത്തിൽ എയർ ഇന്ത്യക്കായിരിക്കും പ്രഥമ പരിഗണന. ശേഷിക്കുന്ന സീറ്റുകൾ മാത്രമായിരിക്കും രാജ്യത്തെ സ്വകാര്യക്കമ്പനികൾക്ക് ലഭിക്കുക.
Post Your Comments