മുംബൈ: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിക്ക് സുപ്രീം കോടതി നിയമിച്ച ഇടക്കാല ബിസിസിഎെ ഭരണസമിതി ഉപദേശം നല്‍കി. മാധ്യമങ്ങളോടും ആരാധകരോടും ഇഴപെഴകുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും വിനയവും എളിമയും പാലിക്കാന്‍ ശ്രദ്ധിക്കണമെന്നും സമിതി താക്കീത് നല്‍കിയതായാണ് ഔദ്ധ്യോഗികമല്ലാത്ത വിവരങ്ങള്‍. വിരാട് തന്‍റെ പുതിയ ആപ്ലീക്കേഷന്‍റെ പ്രചരാണാര്‍ത്ഥം പങ്കുവെച്ച വീഡിയോയിലാണ് താക്കീത് നല്‍കുന്നതിന് ആസ്പദമായ വിഷയം.
വിരാടിന്‍റെ ബാറ്റിങ്ങില്‍ വലിയ പ്രത്യേകതയൊന്നും താന്‍ കാണുന്നില്ലെന്നും വിരാടിന്‍റെ പ്ലേയേക്കാള്‍ ഇഷ്ടം വിദേശ രാജ്യ കളിക്കാരുടെ ബാറ്റിങ്ങ് കാണാനാണ് തനിക്ക് തല്‍പര്യമെന്ന് ഒരു ആരാധകന്‍ അഭിപ്രായം പങ്ക് വെച്ചു. ഇതിനെതിരെ വിരാട് വിഡിയോയിലൂടെ പ്രതികരിച്ചത് വിദേശ കളിക്കാരെ ഇഷ്ടപ്പെടുന്നവര്‍ രാജ്യത്ത് ജീവിക്കാന്‍ അര്‍ഹരല്ലെന്നും രാജ്യം വിട്ടു പോകണമെന്നുമാണ്.
Post Your Comments