തിരുവനന്തപുരം : ശബരിമല ദർശനത്തിന് എത്തിയ കെ സുരേന്ദ്രനെയും സംഘത്തെയും കസ്റ്റഡിയിലെടുത്തു കരുതൽ തടങ്കലിൽ വെച്ച സംഭവത്തിൽ പ്രതിഷേധവുമായി ബിജെപി. നാളെ സംസ്ഥാനത്തു ബിജെപി പ്രതിഷേധ ദിനം ആചരിക്കും. ഇതിന്റെ ഭാഗമായി ഹൈവേകളിൽ വാഹനം തടയും. കെ സുരേന്ദ്രനെതിരായ പോലീസ് നടപടി ആപത്കാരമെന്നു കെ ശ്രീധരൻപിള്ള പറഞ്ഞു. അതേസമയം ബിജെപി സെക്രട്ടേറിയറ്റിനു മുന്നിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചു
ആറേ മുക്കാലോടെ നിലയ്ക്കലിൽ വെച്ചാണ് കെ സുരേന്ദ്രനെയും സംഘത്തെയും എസ് പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പോലീസ് തടഞ്ഞത്. നട അടയ്ക്കുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പ് വരെ മാത്രമേ തീര്‍ത്ഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടൂ രാത്രിയില്‍ സന്നിധാനത്തേക്ക് ആരെയും കടത്തിവിടില്ലെന്നും പോയാൽ ക്രമസമാധാനം പ്രശ്നം ഉണ്ടാകുമെന്നും എസ്.പി അറിയിച്ചു. പോലീസ് വെടിവെച്ചാലും പിന്നോട്ടില്ല അറസ്റ്റിനു വഴങ്ങില്ലെ. ആക്ടിവിസ്റ്റുകൾ വന്നത് പോലെയല്ല ഞാൻ വന്നത്, എന്റെ ഇരുമുടിയിൽ പവിത്രമായ നെയ്യ് ഉണ്ടെന്നും എനിക്ക് നെയ്യഭിഷേകം ചെയ്യണമെന്നും സുരേന്ദ്രൻ നിലപാടെടുത്തു.
Post Your Comments