കോഴിക്കോട്: നാഷണല്‍ ആയുഷ് മിഷന്റെ വിവിധ പദ്ധതികള്‍ക്കായി ഈ മാസം 23 ന് രാവിലെ 10 മണിക്ക് ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ കൂടിക്കാഴ്ച നടത്തും. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി കൃത്യസമയത്ത് ഹാജരാകണം. തസ്തിക, യോഗ്യത എന്നീ ക്രമത്തില്‍ – കൗമാരഭൃത്യം മെഡിക്കല്‍ ഓഫീസര്‍ – ബി.എ.എം.എസ് എം.ഡി, കൗമാരഭൃത്യം, നേഴ്സ് – ഒരു വര്‍ഷത്തെ ആയുര്‍വ്വേദ നേഴ്സിംഗ് കോഴ്സ് ഡി.എ.എം.ഇ, ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ് – ബി.ഒ.ടി/ബി.പി.ടി തുല്യം, യോഗ ഇന്‍സ്ട്രക്ടര്‍ – ആയുഷ് മെഡിക്കല്‍ ബിരുദം/യോഗ സര്‍ട്ടിഫിക്കറ്റ് കോഴ്സ്, അറ്റന്റര്‍ – പത്താം ക്ലാസ്, മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ – പത്താം ക്ലാസ് (കുന്നുമ്മല്‍ ബ്ലോക്ക് നിവാസികള്‍ക്ക് മാത്രം). 0495 2371486.
Post Your Comments