
മൂന്നുലക്ഷം രൂപ വിലയുള്ള കല്ല്യാണക്കുറിയുടെ ഉള്ളിൽ ഒളിപ്പിച്ച വിസ്‌മയങ്ങൾ കണ്ട് അമ്പരക്കുകയാണ് സോഷ്യൽ മീഡിയ. മുകേഷ് അംബാനിയുടെ മകൾ ഇഷാ അംബാനിയുടെ വിവാഹ ക്ഷണക്കത്താണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. വെള്ളയും പിങ്കും നിറത്തിലുള്ള പെട്ടിയാണ് വിവാഹ ക്ഷണക്കത്തായി നൽകിയിരിക്കുന്നത്. പല നിറത്തിലുള്ള നിരവധി കാർഡുകളിലേക്കാണ് പെട്ടി തുറക്കുന്നത്. അതിന് താഴെയായി അകത്ത് ഒരു പിങ്ക് നിറത്തിലുള്ള പെട്ടി. ഇതിനകത്തായി നാല് കുഞ്ഞ് പെട്ടികളും. ഓരോന്നും പൂക്കളും വർണ്ണ കല്ലുകളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഒരു പെട്ടിക്കകത്ത് ലക്ഷ്മി ദേവിയുടെ ചിത്രമാണ് വച്ചിരിക്കുന്നത്.
വീഡിയോ കാണാം;
Post Your Comments