ദുബായ് : തിരക്കേറിയ ദുബായ് പോലെയുളള ഒരു സ്ഥലത്ത് ഒരിക്കലും ആരും പ്രതീക്ഷിക്കില്ല ഒരു ആമയെ അതും ഒരു മുട്ടന്‍ ആമ. വെെകുന്നേരം വ്യായമത്തിനിറങ്ങിയ പോലെയാണ് ആമയുടെ നടപ്പും ഭാവവും. ഈ ആമയെ ദുബായില്‍ മറ്റാരെങ്കിലും കണ്ടിരുന്നോ എന്നറിയില്ല.എന്നാല്‍ അന്യം നിന്ന് പോകുന്ന ഇത്തരം ജീവികളെ സ്നേഹിക്കുന്ന ഒരു മനുഷ്യന്‍ കണ്ടു. തലങ്ങും വിലങ്ങും വാഹനങ്ങള്‍ ചീറിപ്പായുന്ന ദുബായ് റോഡിലൂടെ ഒരു ആമ അലഞ്ഞ് തിരിയുന്നു. ഫറാസ് ഖാനെന്ന എമിറേറ്റ്സിലെ ഒരു സംഗീതജ്ജനാണ് ദുബായ് റോഡിലൂടെ അലഞ്ഞ് തിരിയുന്നതായി കണ്ടത്.
ഉടനെ അതിനെ റോഡില്‍ നിന്ന് രക്ഷിച്ച് സൂക്ഷിച്ചിരിക്കുകയാണ് അദ്ദേഹം. ഇത് ഒരു ആദ്യ സംഭവമല്ലെന്ന് ഫറാസ് ഒരു വാര്‍ത്ത പോര്‍ട്ടലിനോട് പറഞ്ഞു. നാളുകള്‍ക്ക് മുന്‍പ് അദ്ദേഹവും ഭാര്യയും ഒരുമിച്ച് യാത്ര ചെയ്യവെ ദുബായിലെ ബാര്‍ഷാ പാര്‍ക്കിന് സമീപവും ഒരു വേദനാജനകമായ കാഴ്ചക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നു. ഒരാള്‍ അയാളുടെ വീട്ടില്‍ വളര്‍ത്തിയ ഒരു മുയലിനെ പാര്‍ക്കില്‍ നിര്‍ദാക്ഷിണ്യം കൊണ്ട് തളളുന്നു. വളരെ പ്രായമായ ഒരു മുയലായിരുന്നു അത്. ആ മുയല്‍ പല വിധത്തിലുളള അസുഖത്തിനാല്‍ കഷ്ടപ്പെടുന്നുണ്ടായിരുന്നു.
അന്ന് റോഡിലൂടെ നടന്ന് പോയ ആമ ഏതെങ്കിലും വണ്ടിയുടെ അടിയില്‍ പെടുമെന്നോ അല്ലെങ്കില്‍ കുഴിയില്‍ വീണാലോ എന്ന് ഭയപ്പെട്ടാണ് ആ ആമയെ രക്ഷിച്ച് സൂക്ഷിച്ചിരിക്കുന്നത്. ഇതിന്‍റെ യാഥാര്‍ത്ഥ അവകാശി വന്നാല്‍ കെെമാറുമെന്നും ഫറാസ് പറഞ്ഞു. ഇതിന് മുന്നേ വീടിനടുത്ത് നിന്ന് മയിലിന്‍റെ മുഴക്കം കേട്ടിരുന്നുവെന്നും ദുബായില്‍ വില്ലകളില്‍ ഇത്തരത്തിലുളളവയെ അലങ്കാരത്തിനായി വളര്‍ത്തുന്നുണ്ടെന്നും അറിവുണ്ട്.
ഒരുപക്ഷേ ഈ ആമ അവിടെനിന്നും രക്ഷപെട്ടതാകാമെന്നും ഒരിക്കലും ആമയെ ആരും ഉപേക്ഷിച്ചതായി കരുതുന്നില്ലെന്നും ഫറാസ് പോര്‍ട്ടലിനോട് പറഞ്ഞു. ഇത് പലപ്പോഴായി ഇവിടെ സംഭവിക്കുന്നുണ്ടെന്നും നാളുകള്‍ക്ക് മുന്‍പ് ഒരു പെണ്‍ സിംഹം ബാര്‍ഷ റോഡിലൂടെ അലയുന്നതായി കണ്ടതായും അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ വംശനാശം സംഭവിക്കുന്ന ജീവികള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Post Your Comments