മാന്നാര്‍: മാന്നാര്‍ പൊതുവൂര്‍ കറുത്തേടത്ത് പാടശേഖരത്തില്‍ ആമകള്‍ ചത്തുപൊങ്ങുന്നത് മൂലം ആശങ്കയോടെ നാട്ടുകാർ. തരിശുകിടക്കുന്ന പാടത്തില്‍ തങ്ങിനില്‍ക്കുന്ന വെള്ളം മലിനപ്പെട്ടത് മൂലമാണ് ആമകള്‍ ചത്തുപൊങ്ങിയത്. വെള്ളത്തില്‍ കിടന്നിരുന്ന ആമകള്‍ തല മുകളിലേക്ക് ഉയര്‍ത്തി കറങ്ങിയ ശേഷമാണ് ചത്ത് വീഴുന്നതെന്നാണ് നാട്ടുകാർ വ്യക്തമാക്കുന്നത്. സ്വകാര്യ വ്യക്തികള്‍ അടച്ചു വെച്ചിട്ടുള്ള മടകള്‍ തുറന്ന് മലിനജലം ഒഴുക്കിവിട്ടുവാനുള്ള നടപടികള്‍ പഞ്ചായത്ത് അധികൃതര്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Post Your Comments