ഡിന്നല്‍ ആഘോഷം കടലിലാക്കിയാലോ…. മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യയ്ക്കടുത്തായി ഒഴുകി നടക്കുന്ന രണ്ട് ഹോട്ടലുകളില്‍ അതിന് അവസരം ലഭിക്കും. കിഴക്കന്‍ തീരപ്രദേശത്ത് അവധിക്കാലം ആഘോഷിക്കാനെത്തുന്ന വിനോദ സഞ്ചാരികള്‍ക്കും പ്രദേശവാസികള്‍ക്കും ഈ അസുലഭഅവസരം ഉപയോഗിക്കാം.
മുംബൈ പോര്‍ട്ട് ട്രസ്റ്റ് (എംബിപിടി) മുന്‍കൈ എടുത്താണ് ഒഴുകുന്ന ഹോട്ടലുകള്‍ തുടങ്ങുന്നത്. പതിനഞ്ച് വര്‍ഷത്തേക്ക് ഹോട്ടലുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഒരു സ്വകാര്യ ഓപ്പറേറ്റര്‍ക്ക് എംബിപിടി അനുവാദം നല്കി. ഈ തിങ്കളാഴ്ച്ച മുതല്‍ ഇവ സര്‍വീസ് തുടങ്ങും. കേന്ദ്ര ഷിപ്പിംഗ് മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഒഴുകുന്ന ഭക്ഷണശാലകള്‍ ഉദ്ഘാടനം ചെയ്യുന്നത്. ഗേറ്റ് വേ ഓഫ് ഇന്ത്യ, ഗേറ്റ് വേ ഓഫ് ഇന്ത്യ.്ക്കും വിക്ടോറിയ ഡോക്സിനും ഇടയിലായിരിക്കും ഇവ ഒഴുകി നീങ്ങുന്നത്. എലിഫാന്ത ഗുഹകളിലേക്കും കൊന്ഹോജി ദ്വീപിലേക്കും ഇവ സര്‍വീസ് നടത്തും.
രണ്ട് ഡെക്കുകളുള്ള ഈ ഫ്ലോട്ടിംഗ് റെസ്റ്റോറന്റുകളില്‍ രണ്ട് ബാറുകളും ഒരു റസ്റ്റോറന്റും ഉണ്ട്. ഉച്ചഭക്ഷണത്തിനും സ്വകാര്യകക്ഷികള്ക്കും വിവാഹങ്ങള്‍ക്കും ഇത് ബുക്ക് ചെയ്യാവുന്നതാണ്. 2017 ല്‍, ബി.ഡബ്ല്യൂ.എസ്.എല്‍.ക്ക് സമീപംഇതുപോലെ മൂന്ന് ഫ്ലോട്ടിങ് ഹോട്ടലുകള്‍ ആരംഭിച്ചിരുന്നു. ഇപ്പോള്‍ അതില്‍ രണ്ടെണ്ണം പ്രവര്‍ത്തിക്കുന്നുണ്ട്. ഈ വര്‍ഷം ആദ്യമാണ് ഒന്ന് സര്‍വീസ് നിര്‍ത്തിയത്.
Post Your Comments