KeralaLatest News

ഇരുട്ടിന്റെ ലോകത്ത് ഇനി സുധയ്ക്ക് കൂട്ട് അജയന്‍

കറുകച്ചാല്‍: ജന്മനാല്‍ ഇരുട്ടിന്റെ ലോകം മാത്രം കൂട്ടിനുണ്ടായിരുന്ന സുധ അകക്കണ്ണിന്റെ വെളിച്ചവും ആത്മധൈര്യവും കൊണ്ടാണ് ജീവിതത്തില്‍ വിജയങ്ങള്‍ കെട്ടിപ്പടുത്തത്. ഇനിയുള്ള കാലം ഈ ഇരുട്ടിന് വെളിച്ചം പകരാന്‍ അജയനുണ്ടാകും. റാന്നി ചെറുകോല്‍ കൃഷ്ണനിവാസില്‍ പരേതനായ സി.എന്‍.സുകുമാരന്‍ ആചാരിയുടെയും കെ.ജി.സരോജിനിയുടെയും മകനാണ് എസ്.അജയന്‍. എല്‍കെജി മുതല്‍ കാഴ്ചയുള്ളവരോടൊപ്പും പഠിച്ച് പത്താംക്ലാസ് വിജയിച്ച കേരളത്തിലെ ആദ്യ കാഴ്ചയില്ലാത്ത വിദ്യാര്‍ത്ഥിനി എന്ന പ്രത്യേകതയും സുധയ്ക്കുണ്ട്.മാന്തുരുത്തി ആഴാംചിറ വാളം പറമ്പില്‍ ഗോപി ആചാര്യയും പൊന്നമ്മയുമാണ് സുധയുടെ മാതാപിതാക്കള്‍.

മീനടം ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപികയാണ് സുധ. ബ്രെയില്‍ ലിപിയിലുള്ള പുസ്തകങ്ങള്‍ ഉപയോഗിച്ചാണ് സുധ ക്ലാസ് എടുക്കുന്നത്. ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളജിലും പാലാ അല്‍ഫോണ്‍സാ കോളജിലുമായായിരുന്നു പ്രീഡിഗ്രി, ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയത്. ജന്മനാല്‍ കാഴ്ച വൈകല്യവുമായാണ് സുധ ജനിച്ചതെങ്കിലും വീട്ടുകാര്‍ എട്ടുമാസങ്ങള്‍ക്കു ശേഷമാണ് ഈ വിവരം മനസ്സിലാക്കുന്നത്. തലച്ചോറില്‍ നിന്നു കണ്ണിലേക്കുള്ള ഞരമ്പുകളുടെ രക്തയോട്ടക്കുറവാണ് അന്ധതയ്ക്കു കാരണമായത്.
സുധയുടെ എല്ലാപരിമിതികളെയും അംഗീകരിച്ചാണ് അയല്‍വാസിയും സ്വകാര്യ കമ്പനി ജീവനക്കാരനുമായ അജയന്‍ ജീവിതത്തിലേക്കു ക്ഷണിച്ചിരിക്കുന്നത്. അജയനും സുധയും തമ്മിലുള്ള വിവാഹം നാളെ ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ വച്ച് നടക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button