CricketLatest News

വിരാട് കോഹ്‍ലിയെ പ്രകോപിപ്പിക്കാതിരിക്കുക; ഓസ്ട്രേലിയയ്ക്ക് വിജയിക്കാനുള്ള തന്ത്രം പറഞ്ഞുകൊടുത്ത് ദക്ഷിണാഫ്രിക്കൻ നായകൻ

കോഹ്‍ലിയെപ്പോലുള്ള താരങ്ങൾ എതിർ ടീമിലുണ്ടെങ്കിൽ അധികം സംസാരിക്കേണ്ട എന്നതാകും ഞങ്ങളുടെ തീരുമാനം

ജൊഹാനസ്ബര്‍ഗ്: ഇന്ത്യയുമായി ട്വന്റി20, ഏകദിന, ടെസ്റ്റ് പരമ്പരകൾ കളിക്കാനൊരുങ്ങുന്ന ഓസ്ട്രേലിയയ്ക്ക് വിജയിക്കാനുള്ള തന്ത്രം പറഞ്ഞുകൊടുത്ത് ദക്ഷിണാഫ്രിക്കൻ നായകൻ ഫാഫ് ഡുപ്ലേസി. മത്സരത്തിനിടെ കോഹ്ലിയോട് വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടാന്‍ പോകേണ്ടെന്നും അദ്ദേഹത്തോട് മൃദുസമീപനമാണ് നല്ലതെന്നുമാണ് ഡുപ്ലേസി ഓസീസ് താരങ്ങള്‍ക്ക് നൽകിയ നിര്‍ദേശം. കോഹ്‍ലിക്ക് നൽകാവുന്ന ഏറ്റവും നല്ല പ്രതികരണം ‘നിശബ്ദത’യാണെന്നും കോഹ്ലിക്കെതിരേ സ്ലെഡ്ജിങ്ങിന് പോകാതിരിക്കുന്നതാണ് നല്ലതെന്നും അത്തരം കാര്യങ്ങള്‍ അയാളെ കൂടുതല്‍ മികച്ച കളി പുറത്തെടുക്കാന്‍ പ്രേരിപ്പിക്കുകയാണ് ചെയ്യുകയെന്നും ദക്ഷിണാഫ്രിക്കൻ നായകൻ പറയുകയുണ്ടായി.

ഒരു ടീമുമായി പരമ്പരയ്ക്കു തയാറെടുക്കുമ്പോൾ ഞങ്ങളുടെ ചർച്ചകളിൽ സ്ഥിരസാന്നിധ്യമാകുന്ന ചില താരങ്ങളുണ്ടാകും ആ ടീമിൽ. ഇവരെ എങ്ങനെ നേരിടാം എന്നതാകും ചർച്ചാവിഷയം. കോഹ്‍ലിയെപ്പോലുള്ള താരങ്ങൾ എതിർ ടീമിലുണ്ടെങ്കിൽ അധികം സംസാരിക്കേണ്ട എന്നതാകും ഞങ്ങളുടെ തീരുമാനം. അതാണ് എപ്പോഴും നല്ലതെന്നും ഡുപ്ലേസി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button