സീതാപൂര്‍: ഉത്തര്‍പ്രദേശില്‍ ഭര്ത്താക്കന്മാരുളള സ്ത്രീകള്‍ക്കും വിധവ പെന്ഷന്. 22 സ്ത്രീകള്‍ക്കാണ് വിധവ പെന്ഷന് ലഭിച്ചത്. സീതാപൂര്‍ ജില്ലയിലെ ബത്സാഗഞ്ചിലാണ് സംഭവം. ബത്സാഗഞ്ച് സ്വദേശിയായ സന്ദീപ് കുമാറിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് 3000 രൂപ ലഭിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഭാര്യയ്ക്ക് വന്ന പെന്‍ഷനെ കുറിച്ച് അന്വേഷിച്ചിറങ്ങിയ സന്ദീപാണ് ഇത്തരത്തില്‍ 22 സ്ത്രീകള്‍ക്ക് പെന്ഷന് ലഭിക്കുന്നുണ്ടെന്ന് കണ്ടെത്തിയത്. ഭാര്യയുടെ അക്കൗണ്ടില്‍ എങ്ങനെ പണമെത്തിയെന്ന് സന്ദീപ് ബാങ്കില്‍ അന്വേഷിച്ചു.
വിധവ പെന്ഷന് പ്രകാരമാണ് പണം ലഭിച്ചതെന്നാണ് മറുപടി ലഭിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഭാര്യയ്ക്ക് മാത്രമല്ല അമ്മയ്ക്കും സഹോദരിയ്ക്കും ഇത്തരത്തില്‍ ഭര്ത്താക്കന്മാര് ജീവിച്ചിരിക്കെ വിധവ പെന്ഷന് കിട്ടിയിട്ടുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് ഇയാള്‍ അധികൃതര്‍ക്ക് പരാതി നല്കി. അന്വേഷണത്തില്‍ 22 ഓളം സ്ത്രീകള്‍ക്ക് ഇത്തരത്തില്‍ വിധവ പെന്ഷന് ലഭിക്കുന്നതായി തെളിഞ്ഞു. കൃത്യമായ അന്വേഷണം നടത്തി സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ മജിസ്ട്രേറ്റ് ശീത വര്‍മ അറിയിച്ചു.
Post Your Comments