മലപ്പുറം : ഡി.വൈ.എഫ്.ഐ പ്രവർത്തകൻ വിധവ പെന്‍ഷന്‍ തട്ടിയെടുത്തതായി പരാതി. പൊന്നാനി സ്വദേശി ഐഷാബിയുടെ ഒരു വർഷത്തെ പെൻഷൻ തുക വ്യാജ ഒപ്പിട്ട് തട്ടിയെടുത്തുവെന്നാണ് ആരോപണം.
പൊന്നാനി സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനും ഡി.വൈ.എഫ്.ഐ പ്രവർത്തകനുമാണ് പണം തട്ടിയതെന്ന് കുടുംബം ആരോപിച്ചു. 2017ലാണ് പൊന്നാനി കറുകതിരുത്തി സ്വദേശി ഐഷാബി വിധവ പെൻഷന് അപേക്ഷിച്ചത്.
എന്നാൽ തുടർനടപടികൾ ഇല്ലാത്തതിനാൽ നഗരസഭയിൽ അന്വേഷിച്ചപ്പോഴാണ് 2019 ഓഗസ്റ്റ് മുതൽ പെൻഷൻ അനുവദിച്ചിട്ടുണ്ടെന്ന് ബോധ്യമായത്. നഗരസഭ രേഖകൾ പ്രകാരം 2019 ഒക്ടോബർ മുതൽ 2020 ഓഗസ്റ്റ് വരെയുള്ള 14,900 രൂപ ഐഷാബിക്ക് നൽകിയിട്ടുണ്ട്.
തുക പൊന്നാനി സർവീസ് സഹകരണ ബാങ്കിന് കൈമാറിയിട്ടുണ്ടെന്നും കണ്ടെത്തി. എന്നാൽ നാളിതുവരെ ഒരു രൂപ പോലും ഐഷാബിക്ക് ലഭിച്ചിട്ടില്ല.. അനുവദിക്കപ്പെട്ട പെൻഷൻ തുക വ്യാജ ഒപ്പിട്ട് ഇയാൾ തട്ടിയെടുത്തതായാണ് ആരോപണം.
Post Your Comments