![](/wp-content/uploads/2018/11/bjym.jpg)
കൊച്ചി ; തൃപ്തി ദേശായിയും സംഘവും സംസ്ഥാനത്ത് കലാപമുണ്ടാക്കാൻ ശ്രമിക്കുന്നതായി യുവമോർച്ച. പോലീസിൽ പരാതി നൽകി. യുവമോർച്ച സംസ്ഥാന അധ്യക്ഷൻ അഡ്വ.കെ.പി പ്രകാശ് ബാബുവാണ് ഇന്ത്യൻ ശിക്ഷാ നിയമം 295 A, 163 A വകുപ്പുകൾ പ്രകാരം നെടുമ്പാശേരി പോലീസിൽ പരാതി നൽകിയത്.
ഇവർ ശബരിമലയിലെ ആചാരത്തിന് ഭാഗമായ കറുപ്പ് വസ്ത്രം, ഇരുമുടികെട്ട്, വ്രതാനുഷ്ടാനം തുടങ്ങിയവ ഒന്നും തന്നെ ഇല്ലാതെയാണ് ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയിരിക്കുന്നത്. ഹിന്ദു മതാചാരങ്ങളെയും മതവിശ്വാസത്തെയും വെല്ലുവിളിക്കണം എന്ന് മുൻകൂട്ടി ഗൂഢാലോചന നടത്തിയാണ് തൃപ്തിയും സംഘവും നെടുമ്പാശ്ശേരിയിൽ എത്തിയിരിക്കുന്നത്. അവരുടെ പ്രവർത്തി സാമുദായിക കലാപം ഉണ്ടാക്കുന്നതിനും പ്രത്യേക സാമൂഹിക വിഭാഗത്തിന്റെ മതപരമായ ആചാരങ്ങളെയും വിശ്വാസങ്ങളെയും വ്രണപ്പെടുത്തുന്നതുമാണ് എന്ന് പരാതിയിൽ പറയുന്നു.
Post Your Comments