Latest NewsInternational

യുഎസ് സാമ്പത്തിക ഉപരോധം പിന്‍വലിച്ചില്ലെങ്കില്‍ അണുവായുധശേഷി വര്‍ദ്ധിപ്പിക്കുന്ന നയത്തിലേക്ക് മടങ്ങും : ഉത്തരകൊറിയ

സിംഗപ്പുര്‍:  ഉത്തരകൊറിയയുടെ അണുവായുധ നയങ്ങളെ ലോകമെന്നും ഭയത്തോടെയാണ് വീക്ഷിക്കുന്നത്. ഇതോടൊപ്പം തന്നെ യുഎസ് സാമ്പത്തിക ഉപരോധം നടപ്പിലാക്കിയതിനെ തുടര്‍ന്ന് ഉത്തരകൊറിയ ഇപ്പോള്‍ ഭീഷണിയുടെ സ്വരമാണ് ഉയര്‍ത്തിയിരിക്കുന്നത്. യു എസ് ഈ സാമ്പത്തിക ഉപരോധം പിന്‍വലിച്ചില്ലെങ്കില്‍ പഴയപടി അണുവായുധ ശേഷി വര്‍ദ്ധിപ്പിക്കുന്ന നയങ്ങളിലേക്ക് മടങ്ങി പോകുമെന്നാണ് ഉത്തരകൊറിയ അറിയിച്ചത്.

ഇതിനെത്തുടര്‍ന്ന് യുഎസ് ഉത്തരകൊറിയയെ  കൂടിക്കാഴ്ചക്കായി ക്ഷണിച്ചിരിക്കുകയാണ്. കൂടിക്കാഴ്ച എന്തായാലും അടുത്ത വര്‍ഷം തുടക്കത്തില്‍ തന്നെ നടക്കുമെന്നാണ് വിവരം. പക്ഷേ കൂടിക്കാഴ്ചക്കുളള സമയവും സ്ഥലവും നിശ്ചയിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍. കഴി‍ഞ്ഞ ജൂണിലാണ് ട്രംപ് – കിം കൂടിക്കാഴ്ച അവസാനമായി നടത്തിയത്

shortlink

Related Articles

Post Your Comments

Related Articles


Back to top button