KeralaLatest NewsIndia

‘ഭക്തരുടെ ശരണം വിളി ഗുണ്ടായിസം , ഇതാണോ മോദിയുടെ അച്ഛാദിൻ? നേരിട്ട് വിളിച്ചിട്ട് പോലും ടാക്സിക്കാർ വന്നില്ല’ -തൃപ്തി ദേശായ്

താൻ നേരിട്ട് വിളിച്ചിട്ട് പോലും വരാൻ ടാക്സിക്കാർ തയ്യാറാകുന്നില്ല.

കൊച്ചി : വിശ്വാസ സംരക്ഷണത്തിനായി ശരണം വിളിയോടെ പ്രതിഷേധിക്കുന്ന ഭക്തരെ ഗുണ്ടകളെന്ന് ആക്ഷേപിച്ച് തൃപ്തി ദേശായ്.വിമാനത്താവളത്തിനു മുന്നിൽ നടക്കുന്നത് ഗുണ്ടായിസമാണെന്നാണ് തൃപ്തി ദേശായ് മാധ്യമങ്ങളോട് പ്രതികരിച്ചത്. കേരളത്തിലെത്തിയാൽ സുരക്ഷ നൽകാമെന്ന് പൊലീസ് ഉറപ്പ് പറഞ്ഞിരുന്നു.എന്നാൽ വാഹനം പോലും ലഭിക്കുന്നില്ല. താൻ നേരിട്ട് വിളിച്ചിട്ട് പോലും വരാൻ ടാക്സിക്കാർ തയ്യാറാകുന്നില്ല.

എങ്കിലും എന്തുവന്നാലും താൻ ശബരിമലയിൽ പോകാതെ മടങ്ങില്ലെന്നും തൃപ്തി ദേശായ് പറഞ്ഞു. ഭക്തിയുള്ളതുകൊണ്ടല്ല ശബരിമലയിൽ വരുന്നതെന്നും,സാഹസികത കാട്ടാനാണെന്നും,വ്രതം നോക്കേണ്ട കാര്യമില്ല,ഗുരുസ്വാമിയുടെ ആവശ്യമില്ല,ഇരുമുടി വേണമെങ്കിൽ വാങ്ങും എന്നുമൊക്കെ ശബരിമലയുടെ ആചാരങ്ങളെ ആക്ഷേപിച്ച് കഴിഞ്ഞ ദിവസം തൃപ്തി സംസാരിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെ സ്ത്രീകള്‍ക്ക് നല്‍കുമെന്ന് അറിയിച്ച അച്ഛേദിന്‍ ഇങ്ങനെയാണോയെന്ന് അവർ ചോദിച്ചു.താന്‍ ആക്രമിക്കപ്പെട്ടാല്‍ കേരള സര്‍ക്കാര്‍ ഉത്തരവാദിത്വം പറയേണ്ടി വരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button