കൊച്ചി: ശബരിമല ദര്‍ശനത്തിന് എത്തിയ തൃപ്തി ദേശായിയും സംഘവും പൂണെയിലെക്ക് മടങ്ങി. സംരക്ഷണം നല്‍കാനാകില്ലെന്ന് പോലീസ് കടുത്ത നിലപാട് എടുത്തിരുന്നു. പോലീസ് സംരക്ഷണം നല്‍കാത്തതിനെതിരെ കോടതി അലക്ഷ്യ ഹര്‍ജി നല്‍കുമെന്ന് തൃപ്തി ദേശായി പറഞ്ഞു. യുവതി പ്രവേശനത്തിനുള്ള 2018ലെ വിധിയില്‍ സ്റ്റേ ഇല്ലാതിരുന്നിട്ടും ഞങ്ങളെ തടഞ്ഞു. കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്നും സംരക്ഷണം നല്കാനാകില്ല എന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത്. പ്രതിഷേധം നടത്തുന്നവര്‍ യഥാര്‍ഥ ഭക്തരല്ലെന്നും തനിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ലെന്നും അവര്‍ പ്രതികരിച്ചു.
Post Your Comments